ഹരിനാമകീർത്തനം
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, നരകസന്താപനാശക,ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ
ഹരിനാമ കീർത്തനം ശ്ലോകം (1-5)
ശ്ലോകം- 1
ഓംകാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനേ
ആങ്കാരമായതിനു താൻ തന്നെ സാക്ഷിയിതു
ബോധം വരുത്തുവതിനാളായി നിന്ന പരമാ
ചാര്യ രൂപ ഹരി നാരായണായ നമഃ
Omkaramaya porul moonayi pirinju udane,
Angaramayathinnu thaan thane sakshiyithu,
Bodham varuthu vathinnu aalayi ninna,
Paramacharya roopa,Hari Narayanaya Nama., 1
My salutations to that Narayana,
Who is also the lord Hari,
For being the great teacher,
Who stood as a person, to make me know,
That truth which is revealed by the sound of Om,
Though split in to three forms of trinity,
As soon as it was born,
Is only an illusion created by my ego.
ശ്ലോകം-2
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ
പണ്ടേ കണക്കെ വരുവാന്‍ നിന്‍ കൃപാവലി
കളുണ്ടാകയെങ്കലിഹ നാരായണായ നമ
Onnayi ninneyiha randennu kandalavi,
Yunadyi orindal batha mindavathalla mama,
Pande kanakku varuvan nin krupa valikal,
Undakayengaliha narayanaya nama.
My salutations to that Narayana,
With a request from humble self,
To make me see him as one reality,
For I was made sad extreme,
To see that the indivisible one,
Has been split in to two. 2
ശ്ലോകം-3
ആനന്ദ ചിന്മയ ഹരേ ഗോപികാരമണ!
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ നാരായണായ നമ
Ananda chinmaya hare, Gopikaramana,
Jnan yenna bhavam athu thonnayga vena miha,
Thonunnanathgil akilam jnan ithenna vazhi,
Thonnename varada, narayanaya nama., 3
My salutations to you Narayana,
Hey giver of my boons,
Hey Hari who is personification of joy,
Hey God who is darling of Gopis,
Let not mind be caught by the ego,
And let my thought make me know,
That this entire universe is really me.
ശ്ലോകം-4
അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെന്നുറയ്ക്കുമള-
വാന്ദമെന്തു ഹരിനാരായണായനമഃ
Arkanaladhi velivokke grahikkumoru,
Kanninnu kannu manamagunna kannathinnu,
Kannayirunna porul, thaan ennu murakkum mala,
Vanandamenthu, hari narayanaya nama.
My salutations to that Narayana,
Who is also the Lord Hari,
Happiness of the soul can never be described,
When one knows that self is the truth,
And that there is an eye beyond the eye.
Which is the eye of the mind,
And which can only understand the truth,
Behind the sun and the fire. 4
ശ്ലോകം-5
ഹരിനാമകീര്‍ത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുള്‍ ചെയ്ക ഭൂസുരരും
നരനായ് ജനിച്ചുഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുള്‍ക നാരായണായ നമഃ
Harinama keerthanam ithu ura cheivathinnu guru,
Varulale devakalumarul cheika bhoosurarum,
Naranayi janichu bhuvi maranam bhavippalavu.
Muracheivadinnarulga narayanaya nama.
My salutations to you Narayana,
Please bless me so that,
This writing of the song of Hari's name,
Is with the blessings and grace of my teacher,
Also supported by Gods and the gods among men,
And let me be able to sing this,
Not only from birth to time of death,
But also while dying. 5
Subscribe to:
Post Comments (Atom)
ഹരിനാമ കീര്‍ത്തനം
Hari Nama Keerthanam [Song of Hari] By Thunchathu Ezhuthachan. നാരായണായ നമഃ നാരായണായ നമഃ നാരായണായ ന...
-
ഹരിനാമ കീര്‍ത്തന ശ്രീമൂലമായ പ്രകൃതീങ്കല്‍ തുടങ്ങി ജന- നാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി കര്‍മ്മത്തിനും...
-
ഹരിനാമകീർത്തനം നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ, നരകസന്താപനാശക,ജ- ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ ...

No comments:
Post a Comment